Sunday 9 August 2009

Tuesday 21 July 2009

അദ്ധ്യാപകരുടെ നിറസാന്നിധ്യം ഞങ്ങള്‍ക്ക് ഹരമായി.
വിവിധയിനം മുരിങ്ങക്കമ്പുകള്‍ സഹപാഠികള്‍ക്കിടയില്‍നിന്നുതന്നെ
ശേഖരിക്കാനായത് വലിയൊരുനേട്ടമായി.


പരിമിതമായ പണിയായുധങ്ങളാല്‍


പരാതിയില്ലാതെ ഞങ്ങള്‍ പണിയെടുത്തു


പപ്പായയുടെ തൈകളിലുമുണ്ടായിരുന്നൂ ഏറെ വൈവിദ്യം


മുരിങ്ങക്കമ്പിനു വെള്ളമിറങ്ങാതിരിക്കാനൊരു പൊളിത്തീന്‍ തൊപ്പിയാകാമത്രേ....

പച്ചക്കറിത്തോട്ടനിര്‍മ്മാണം


പരിമിതമായ സ്ഥലത്തെ ഉറച്ച മണ്ണിനെ പുല്ലുപറിച്ചുനീക്കി ഒരുക്കിയെടുത്തു

ഉത്ഘാടനം

ജൂലൈ 2 തിമിര്‍ത്തുപെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലും മനസ്സിലും മരങ്ങള്‍ നട്ടുകൊണ്ട് ഞങ്ങളാരംഭം കുറിച്ചു.
ജീവല്‍ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജന്തുശാസ്ത്ര അദ്ധ്യാപികയും,ഞങ്ങളുടെ പ്രിന്‍സിപ്പലുമായ ശ്രീമതി രേഖടീച്ചര്‍

മുരിങ്ങാക്കമ്പു നട്ടുകൊണ്ട് ഞങ്ങളുടെ പച്ചക്കറിത്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ടു



സീഡ് ക്ലബ്ബ് രൂപീകരണം

മഴയുള്ളൊരു വൈകുന്നേരം
മരമെവിടെ.....?? എന്ന
അവതരണ ഗാനത്തോടൊപ്പം
മാതൃഭൂമി അദ്ധ്യാപക ഹൃദയങ്ങളില്‍
വിതറിയ മണ്ണിന്റെ മണമുള്ളവിത്തുകള്‍
ഞങ്ങള്‍ ഇതാ മക്കള്‍ക്കു കൈമാറി
മണ്ണിനും മരങ്ങള്‍ക്കും വേണ്ടി അങ്ങനെ,
2009ജൂണ്‍ 1 ന് ഒരു സീഡ്ക്ലബ്ബ് മുളപൊട്ടി